തൃശൂർ: റെയിൽവേ സ്റ്റേഷനിൽ രാസലഹരിയുമായി ട്രെയിനിറങ്ങിയ യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി സുധം മാലിക്ക്(34) ആണ് അറസ്റ്റിലായത്. ഷാലിമാർ എക്സ്പ്രസിലാണ് ഇയാൾ തൃശൂരിലെത്തിയത്. തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ വി. ജെറോയിയുടെ നേതൃത്വത്തിൽ റെയിൽവേ പോലീസും ചേർന്നാണു പ്രതിയെ പിടികൂടിയത്.